ഗ്രാമങ്ങളിൽ ടൂർ പാർക്കാം. best-kerala-tour-operator

Tuesday 14 October 2014

നിങ്ങളുടെ ജിവിതത്തിലെ അസുലഭ മുഹൂർത്തങ്ങൾ ചെലവിടൂ വിദേശികളുടെ പരുദീസയായ കേരളത്തിൽ . ഏറ്റവും നല്ല ടൂർപാക്കേജുകൾ

വിനോദ സഞ്ചാരികളുടെ സുവര്‍ണ്ണ ത്രികോണം എന്നാണല്ലോ മൂന്നാര്‍, ഇടുക്കി, തേക്കടി എന്നീ സ്ഥലങ്ങള്‍ അറിയപ്പെടുന്നത്.
http://www.mysticalkerala.com/munnar/nature-munnar/top-station/

വനത്തിന്റേയും തടാകങ്ങളുടെയും മലകളുടെയും മോഹിപ്പിക്കുന്ന സൗന്ദര്യത്തിലേക്ക്,  മലനിരകളുടെ മടക്കുകളിലൂടെ ഈറന്‍ കിനാവുകളിലേക്ക് ഒരു മൂന്നാര്‍ യാത്ര. ഇവിടെ  പച്ചപ്പിന്റെ സങ്കലനങ്ങള്‍ മനോഹരിതയേകുമ്പോൾ കാറ്റിന്റെ കുളിര്‍മ്മതയും ഊഷ്മളതയും നിങ്ങളുടെ മധുവിധു സ്വപ്നങ്ങല്ക്ക്  ദൃശ്യചാരുതയേകുന്നു. കണ്ടാലും കണ്ടാലും മതി വരാത്ത ആ കാഴ് ചകൾ.  

മൂന്നാർ ടൂർപാക്കേജുകൾ
http://www.mysticalkerala.com/munnar/miscellaneous/tea-plantation/

                   മധുരപ്പുഴ, നല്ലതണ്ണി, കുണ്ടളിനദി എന്നീ നദികള്‍ സംയോജിക്കുന്നതിനാല്‍ മൂന്നു ആറുകള്‍ ചേര്‍ന്ന് മൂന്നാര്‍ ആയതെന്ന് മുന്‍പ്തെക്കിന്റെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാർ കുളിർമയേറിയ കാലാവസ്ഥയാലും നയനമനോഹരങ്ങളായ തേയിലത്തോട്ടങ്ങളാലും പ്രസിദ്ധമാണ്. 12 വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി മൂന്നാറിന്റെ മാത്രം പ്രത്യേകതയാണ്. ബോട്ടിങ്  സൗകര്യമുള്ള  മാട്ടുപെട്ടി, അണക്കെട്ടുകൾ, ടോപ്‌ സ്റ്റെഷൻ, ഇക്കോ പോയിന്റ്‌, ബ്ലോസം പാർക്ക്‌ എന്നിവ  മൂന്നാറിലെ കാഴ് ചകളാണ് .

മൂന്നാർ വെള്ളച്ചാട്ടം
http://www.mysticalkerala.com/munnar/nature-munnar/cheeyappara-waterfalls/


പച്ചപ്പട്ടുടുത്ത് ആതിഥേയായി തലകുനിച്ചു നില്‍ക്കുന്ന മുന്നാറിൽ വെള്ളിക്കൊലുസുകള്‍ പോലെ ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങള്‍ യാത്രയെ സ്വാസ്ത്യ സമ്മോഹനമാക്കുന്നു. ചിന്നക്കനാല്‍ വെള്ളച്ചാട്ടവും വാൽപാറ വെള്ളച്ചാട്ടവും ചീയപ്പാറ വെള്ളച്ചാട്ടവും കാഴ്ചകളുടെ പൂരം തന്നെ സൃഷ്ടിക്കുന്നു.    

എക്കോ പോയിന്റ്

മൂന്നാറില്‍ നിന്നും 13 കിലോമീറ്റര്‍ അകലെയാണ്  യുവസഞ്ചാരികളുടെ  പ്രശസ്തമായ എക്കോ പോയിന്റ്. മനോഹരമായ തടാകതീരത്താണ് മൂന്നാറിലെ എക്കോ പോയിന്റ്. നമ്മളുണ്ടാക്കുന്ന ശബ്ദത്തിന്റെ പ്രതിധ്വനികള്‍ വീണ്ടുംവീണ്ടും കേള്‍ക്കുകയെന്നത് ആരും ഇഷ്ടപ്പെടുന്ന കാര്യമാണ്. ഇവിടെയെത്തുന്ന ചെറുപ്പക്കാരുടെ പ്രധാന വിനോദവും ഇതുതന്നെയാണ്. ചുറ്റുപാടുമുള്ള തേയിലത്തോട്ടങ്ങലും, ഏലത്തോട്ടങ്ങളുമെല്ലാം ചേര്‍ന്നൊരുക്കുന്ന മനോഹരമായ കാഴ്ചയാണ് ഈ സ്ഥലത്തിന്റേത്. ട്രക്കിങ് പ്രിയരുടെ ഇഷ്ടസ്ഥലംകൂടിയാണിത്.

കുടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ബന്ധപ്പെടുക.
ഇമെയിൽ: mysticalkerala2014@gmail.com
വെബ്സൈറ്റ് : www.mysticalkerala.com
വിളിക്കൂ 9947577009